Sunday, July 25, 2021
Home Gulf UAE ദുബയില്‍ കോവിഡ് പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു

ദുബയില്‍ കോവിഡ് പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു

ദുബൈ: കോവിഡ് പിസിആര്‍ പരിശോധന നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. ഇതുവരെ 370 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. ആരോഗ്യ പരിശോധന നടത്താന്‍ കൂടുതല്‍ പേരെ തയ്യാറാക്കുന്നതിനാണ് നിരക്ക് കുറച്ചത്.

ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഡിഎച്ച്എ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ അബൂദബിയിലും പിസിആര്‍ പരിശോധനാ നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചിരുന്നു.

Most Popular