Sunday, June 20, 2021
Home Newsfeed ദുബൈ ഉപഭരണാധികാരി അന്തരിച്ചു

ദുബൈ ഉപഭരണാധികാരി അന്തരിച്ചു

ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം(75) അന്തരിച്ചു. 1971 മുതല്‍ ദുബൈ ധനകാര്യമന്ത്രിയാണ്. രാജ്യത്തിന്റെ ധനനയം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ തന്റെ പ്രിയ സഹോദരന്റെ വിയോഗ വാർത്ത പങ്കുവെച്ചത്​. അതേസമയം ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്​ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്​ഥാപനങ്ങൾ അടഞ്ഞുകിടക്കും.

ശൈഖ് റാശിദ് ബിൻ സഈദ്​ അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ്​ ശൈഖ്​ ഹംദാൻ. 1945 ഡിസംബർ 25ന്​ ജനനം. അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന്​ കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം. ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്​തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ്​ നാചുറൽ ഗ്യാസ്​ കമ്പനി, ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ തുടങ്ങിയ ഉന്നത സ്​ഥാപനങ്ങളുടെ മേധാവി എന്നനിലയിലും പ്രവർത്തിച്ചു.

ALSO WATCH:

Most Popular