Saturday, April 17, 2021
Home Newsfeed ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് എഴ് കോടി രൂപ

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് എഴ് കോടി രൂപ

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം മലയാളിക്ക്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരന്‍ കൊച്ചി സ്വദേശി ജോര്‍ജ് തോമസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു രാവിലെ നറുക്കെടുപ്പ് നടന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ഈ 43 കാരന്‍ എടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ 6 വര്‍ഷമായി താന്‍ പതിവായി ടിക്കറ്റെടുക്കാറുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്ടില്‍ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജോര്‍ജ് തോമസ് പറഞ്ഞു.

ജനിക്കാന്‍ പോകുന്ന നാലാമത്തെ കുഞ്ഞ് കൊണ്ടുവന്ന ഭാഗ്യമാണിതെന്നാണ് ജോര്‍ജ് തോമസിന്റെ വിശ്വാസം. കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് ഭാര്യയെയും മൂന്നു മക്കളെയും നാട്ടിലേയ്ക്ക് തിരിച്ചയച്ചത്.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യന്‍ പ്ലസ് ടു വിദ്യാര്‍ഥി ആര്യന്‍ രവീന്ദ്ര ഷേണായി(17)ക്കും ഷാര്‍ജയില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരന്‍ ദീപക് ശര്‍മ രഘുനാഥ് ശര്‍മ(44)യ്ക്കും ആഡംബര മോട്ടോര്‍ ബൈക്കുകള്‍ സമ്മാനം ലഭിച്ചു.
ALSO WATCH

Most Popular