Wednesday, June 23, 2021
Home Newsfeed ദുബൈ ഡ്യൂട്ടിഫ്രി ടെന്നീസ്: ഫൈനല്‍ നാളെ

ദുബൈ ഡ്യൂട്ടിഫ്രി ടെന്നീസ്: ഫൈനല്‍ നാളെ

ദുബൈ: രണ്ടാഴ്ചയായി നടക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനല്‍ നാളെ. മികച്ച ഫോമില്‍ കളിക്കുന്ന ഷപോവലോവിനും റുബ്‌ലേവിനുമാണ് സാധ്യത കല്‍പിക്കുന്നത്. റോജര്‍ ഫെഡററും നൊവാക് ദ്യോകോവിചും റാഫേല്‍ നദാലുമില്ലാത്ത ടൂര്‍ണമെന്റില്‍ ആര് ജയിക്കുമെന്ന് നാളെ അറിയാം. ദോഹയില്‍ നടന്ന ഖത്തര്‍ ഓപണിന്റെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെയാണ് ഫെഡറര്‍ ദുബൈ ഓപണില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചത്. പരിക്കേറ്റ ദ്യോകാവിച് നേരത്തെ തന്നെ പിന്‍മാറിയിരുന്നു.

അതേസമയം, വനിത വിഭാഗത്തില്‍ സ്പാനിഷ് താരം ഗാര്‍ബെയ്ന്‍ മുഗുരസ ജേതാവായി. കലാശപ്പോരില്‍ ബാര്‍ബോറ ക്രെജിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു മുഗുരുസയുടെ കിരീട ധാരണം (7-6, 6-3).

Most Popular