Thursday, September 23, 2021
Home Gulf കോവിഡ് പ്രതിസന്ധി: ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്

കോവിഡ് പ്രതിസന്ധി: ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്.
മിയാമിയിലേക്കുള്ള എമിറേറ്റ്സിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യവെ കഴിഞ്ഞ ദിവസമാണ് എമിറേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ റീഫണ്ട് തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്‍ത ടിക്കറ്റുകള്‍ രണ്ട് വര്‍ഷത്തിനിടെയുള്ള മറ്റൊരൂ ബുക്കിങ്ങായി മാറ്റാന്‍ അവസരം നല്‍കി. അതല്ലെങ്കില്‍ വൌച്ചറുകളായി മാറ്റാനോ അതുമല്ലെങ്കില്‍ പണമായി ടിക്കറ്റ് തുക തിരികെ വാങ്ങാനും അവസരം നല്‍കിയിരുന്നു.  കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തങ്ങളുടെ സേവനങ്ങള്‍ തിരികെ കൊണ്ടുപോകാനാണ് തീവ്രപരിശ്രമം നടത്തുന്നതെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.

Most Popular