Monday, April 12, 2021
Home Gulf UAE ദുബയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാം

ദുബയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ഇഷ്ടമുള്ള സമയത്ത് ജോലി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാം

ദുബൈ: ദുബയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി സമയത്തില്‍ ഇളവ് അനുവദിക്കുന്നു. ആഗസ്ത് 16 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങും. ജീവക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ജോലിയിലെ സന്തോഷം കൂട്ടാനും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതാണ് പദ്ധതി.

പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചിതമായ സമയമുണ്ടാകില്ല. രാവിലെ 6.30 മുതല്‍ 8.30വരെയുള്ള സമയത്തിനിടെ ഓരോരുത്തര്‍ക്കും ജോലി തുടങ്ങാന്‍ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. എന്നാല്‍, ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂര്‍ ഓരോരുത്തരും ജോലി ചെയ്തിരിക്കണം.

ജീവനക്കാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്ന് ഡിജിഎച്ച്ആര്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. കാലാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, രാവിലെയും വൈകിട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കല്‍, ജോലിയിലെ സൗകര്യവും വൈകിയെത്തുന്നതും അവധി അപേക്ഷകളും കുറയ്ക്കല്‍ തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജനങ്ങളുമായി സ്ഥിരമായി ആശയ വിനിമയം നടത്തേണ്ടുന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Most Popular