Tuesday, June 15, 2021
Home Gulf UAE ദുബയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ 100 ശതമാനം ജീവനക്കാര്‍

ദുബയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ 100 ശതമാനം ജീവനക്കാര്‍

ദുബയ് സിറ്റി: ദുബയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ മുതല്‍ 100 ശതമാനം സര്‍ക്കാര്‍ ജീവനക്കാരെത്തും. ഇത് സംബന്ധിച്ച ഉത്തരവ് മെയ് 27ന് ദുബയ് ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ചിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ എമിറേറ്റിലെ സാമൂഹിക ഇടപെടലുകള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായാണ് നടപടി.

ജൂണ്‍ 3 മുതല്‍ സ്വകാര്യമേഖലയ്ക്കും മാളുകള്‍ക്കും 100 ശതമാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ ദുബായ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മെയ് 31 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്നവര്‍ ഫെയ്സ് മാസ്‌ക്കുകള്‍, കൈയുറകള്‍ തുടങ്ങിയവ ധരിക്കുകയും, കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തുകയും വേണം. ഒരു കാരണവശാലും ഓഫിസുകളില്‍ സംഘം ചേരാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Most Popular