Saturday, April 17, 2021
Home Gulf UAE ദുബയില്‍ മാസ്‌ക്ക് ധരിക്കുന്നതിന് ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം

ദുബയില്‍ മാസ്‌ക്ക് ധരിക്കുന്നതിന് ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം

ദുബൈ: ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അതോറിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കും.

മാസ്‌ക് ധരിക്കുന്നതുകൊണ്ട് ഗുരുതരമാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കുക. http://dxbpermit.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രോഗാവസ്ഥ വിശദമാക്കുന്ന മെഡിക്കല്‍ റിപോര്‍ട്ടും എമിറേറ്റ്‌സ് ഐഡി അടക്കമുള്ള മറ്റ് രേഖകളും അപേക്ഷയോടൊപ്പം വേണം.

മാസ്‌കിലെ ഘടകങ്ങളിലേതെങ്കിലും കാരണമായുണ്ടാകുന്ന അലര്‍ജി, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, വായിലെയോ മൂക്കിലെയോ മറ്റ് ഗുരുതര രോഗങ്ങള്‍, നിയന്ത്രിക്കാനാവാത്ത സൈനസൈറ്റിസ്, ആസ്തമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാനസിക രോഗങ്ങളുള്ളവര്‍ക്കുമൊക്കെയായിരിക്കും ഇളവ് അനുവദിക്കുക.


 

Most Popular