Tuesday, August 3, 2021
Home Gulf UAE ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പിടിവാശി കാരണം മലയാളികളുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പിടിവാശി കാരണം മലയാളികളുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു. മൃതദേഹം കൊണ്ടുപോകാന്‍ നാട്ടിലെ അവകാശികള്‍ അനുമതി നല്‍കുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്ന നിബന്ധനയാണ് തടസ്സമാവുന്നത്.

പുതിയ കോണ്‍സുല്‍ ജനറലാണ് മരണം നടന്ന ശേഷം വാങ്ങിയ മുദ്രപത്രത്തില്‍ എന്‍ഒസി വേണമെന്ന സാങ്കേതിക തടസം ഉന്നയിക്കുന്നത്. മുദ്രപത്രം ട്രഷറിയില്‍ നിന്ന് വാങ്ങി സൂക്ഷിക്കുന്നത് ലൈസന്‍സുള്ള വെണ്ടര്‍മാരാണ് എന്നതിനാല്‍ പുതിയ നിബന്ധന പ്രായോഗികമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍സുലേറ്റിന്റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ട് ദിവസത്തിലേറെയായി വൈകുകയാണ്. തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹന്‍, സുധീഷ് കുമാര്‍, പട്ടാമ്പി സ്വദേശി അസീസ്, നാദാപുരം സ്വദേശി ഇസ്മായീല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ദുബയില്‍ കുടുങ്ങിക്കിടക്കുന്നത്.

Most Popular