ദുബയ് സിറ്റി: ദുബയിലെ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് സര്‍വീസ് സെന്ററുകള്‍ ബുധനാഴ്ച്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു. അപേക്ഷകര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുകയും മാസ്ക്കും കൈയുറകളും ധരിക്കുകയും ചെയ്യണം.
ബര് ദുബയ് അല്‍ ഖലീജ് സെന്റര്‍, ദേര, ഷാര്‍ജ എച്ച്എസ്ബിഎസ് ബില്‍ഡിങ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്, ഫുജൈറ, റാസല്‍ഖൈമ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളും ദുബയ് ഐവിഎസ് ഗ്ലോബലിലെ അറ്റസ്റ്റേഷന് സര്‍വീസ് കേന്ദ്രവും നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും.
dubai indian consulate passport and attestation services from tomorrow