ദുബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകളിലെയും കഫേകളിലെയും മേശകള്‍ തമ്മിലുള്ള ദൂരം 2 മീറ്ററില്‍ നിന്ന് 3 മീറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു. ഒരു മേശയില്‍ ഇരിക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം റെസ്റ്റോറന്റുകളില്‍ 10ല്‍ നിന്ന് 7 ആയും കഫേകളില്‍ 4 ആയും കുറച്ചിട്ടുണ്ട്.
അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സ്പോര്‍ട്സ് ഉപകരണങ്ങളും ട്രെയിനികളും തമ്മിലുള്ള ശാരീരിക അകലം 2 മീറ്ററില്‍ നിന്ന് 3 മീറ്ററായി ഉയര്‍ത്താന്‍ ഫിറ്റ്നസ് സെന്ററുകള്‍ക്കും ജിമ്മുകള്‍ക്കും ദുബായ് എക്കണോമി ആന്‍ഡ് ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്കി.