Wednesday, September 22, 2021
Home Newsfeed ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം 32 മണിക്കൂര്‍ വൈകി

ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം 32 മണിക്കൂര്‍ വൈകി

ദുബൈ: യാത്രക്കാരെ 32 മണിക്കൂര്‍ ദുരിതത്തിലാക്കി ഒടുവില്‍ സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട്ടേക്ക് പറന്നു. ഇന്നലെ പുലര്‍ച്ചെ 4.55 ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു കരിപ്പൂരിലേക്കു പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് എസ് ജി 141 വിമാനം ഇന്നു രാവിലെ എട്ടരയോടെയാണു പറന്നുയര്‍ന്നത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 130 യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വിമാനത്താവളത്തിലെത്തിയ ഇവര്‍ക്കു ബോര്‍ഡിങ് കഴിഞ്ഞ ശേഷമാണ് വിമാനം വൈകുമെന്ന് അറിയിപ്പ് ലഭിച്ചത്. സാങ്കേതിക തകരാര്‍ എന്ന പതിവ് ന്യായമാണ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് നല്‍കി.ത്. എന്നാല്‍ രാവിലെയായിട്ടും വിമാനം പുറപ്പെടില്ലെന്നു മനസിലാക്കിയ യാത്രക്കാര്‍ ബഹളം വച്ചു.

സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞു മടങ്ങുന്നവരും കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്കു നാട്ടിലേക്കു പോകുന്നവരും യാത്രക്കാരില്‍ ഉണ്ടായിരുന്നു. അന്വേഷിക്കുമ്പോഴെല്ലാം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നായിരുന്നു മറുപടി.

യാത്രക്കാര്‍ക്കെല്ലാം മൂന്നു നേരം ഭക്ഷണം സ്‌പൈസ് ജെറ്റ് അധികൃതര്‍ നല്‍കിയിരുന്നു. 10 കുടുംബങ്ങള്‍ക്കു ഹോട്ടലില്‍ താമസ സൗകര്യവുമൊരുക്കി. എന്നാല്‍, യാത്ര അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാര്‍ സഹികെട്ട് ബഹളം വയ്ക്കുകയായിരുന്നു.
ALSO WATCH

 

Most Popular