Thursday, September 23, 2021
Home Gulf UAE കോഴിക്കോട് സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബയ് സിറ്റി: കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ചുമരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവില്‍കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന്‍ (63 വയസ്സ്) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കടുത്ത ന്യൂമോണിയ കാരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അല്‍ നഹ്ദ എന്‍എംസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് പിന്നീട് കൊവിഡ് വൈറസ് ബാധയും കണ്ടെത്തിയിരുന്നു.

ആദ്യം ഖത്തറിലും പിന്നീട് യുഎഇയിലുമായി നാല്‍പ്പതു വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച അദ്ദേഹം വഴി പലരും ഗള്‍ഫില്‍ ജോലി തരപ്പെടുത്തിയിരുന്നു. നിലവില്‍ ദുബയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

രാമചന്ദ്രന്റെ പിതാവ് പരേതനായ ശങ്കരന്‍ അടിയോടി. അമ്മ സരോജിനി അമ്മ. ഭാര്യ പുഷ്പ കൊളോറത്ത്, കാവുന്തറ. മക്കള്‍: സുദേവ് ചന്ദ്രന്‍ (സിഎ വിദ്യാര്‍ത്ഥി), സുസ്മിത ചന്ദ്രന്‍. മരുമക്കള്‍: അരുണ്‍ ലാല്‍. സഹോദരങ്ങള്‍ രാധാകൃഷ്ണന്‍ കെ കെ (ദുബയ്), സുകുമാരന്‍, രമേശന്‍ കെ കെ (ദുബയ്).

മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം ദുബായ് ജബലലിയിലെ ഹൈന്ദവ ശ്മശാനത്തില്‍ അല്പം മുമ്പ് സംസ്‌കരിച്ചു. ആചാര പ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി, കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നാല് മണിയോടെയാണ് സംസ്‌കാരം നടന്നത്. സാമൂഹ്യ പ്രവര്‍ത്തകന്‍ നസീം വാടാനപ്പള്ളിയുടെ സഹായത്തോടെ നടുവണ്ണൂരകം കൊവിഡ് ഹെല്‍പ്ഡെസ്‌ക്ക് ടീമംഗം ഗോപേഷ്, രാമചന്ദ്രന്റെ അനുജന്‍ കെ.കെ. രമേശന്‍, കാലിക്കറ്റ് നോട്ട്ബുക്ക് പാര്‍ട്ണര്‍ സതീഷ് കുമാര്‍, ഉമ്മര്‍ കോയ ഒതയോത്ത് തുടങ്ങിയവര്‍ ഒത്തു ശ്രമിച്ചതു വഴിയാണ് നടപടി ക്രമങ്ങള്‍ ഇത്രയും വേഗം സാധിച്ചത്. നാട്ടില്‍ അദ്ദേഹത്തിന്റെ വീട്ടിലും ഇതേനേരം ചടങ്ങുകള്‍ നടന്നു.

മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം ദുബായ് ജബലലിയിലെ ഹൈന്ദവ ശ്മശാനത്തില്‍ അല്‍പ്പം മുമ്പ് സംസ്‌കരിച്ചു.

Most Popular