Friday, September 24, 2021
Home Gulf UAE ടാക്‌സി ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഡ്രൈവറെ യാത്രക്കാരന്‍ കുത്തി; പ്രതിയെ 20 മിനിറ്റിനുള്ളില്‍ പൊക്കി ദുബയ്...

ടാക്‌സി ചാര്‍ജിനെ ചൊല്ലി തര്‍ക്കം; ഡ്രൈവറെ യാത്രക്കാരന്‍ കുത്തി; പ്രതിയെ 20 മിനിറ്റിനുള്ളില്‍ പൊക്കി ദുബയ് പോലീസ്

ദുബൈ: ദുബയില്‍ നിരക്ക് തര്‍ക്കത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ യാത്രക്കാരന്‍ കുത്തി. അജ്മാനില്‍ നിന്ന് ദുബയിലെ റിഗ്ഗ അല്‍ ബുത്തീന്‍ ഭാഗത്തേക്ക് യാത്ര ചെയ്തതിന് ശേഷമാണ് യാത്രക്കാരന്‍ ടാക്‌സി ഡ്രൈവറുമായി ചാര്‍ജിനെ ചൊല്ലി തര്‍ക്കിച്ചത്.

ചോദിച്ച തുക നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഡ്രൈവറുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോവുകയായിരുന്നു, എലിവേറ്ററില്‍ രക്ഷപെടാന്‍ നോക്കിയ യാത്രക്കാരനെ ടാക്‌സി ഡ്രൈവര്‍ സ്റ്റെയര്‍ കേസ് വഴി പിന്‍തുടര്‍ന്നു. തുടര്‍ന്ന് ഇയാള്‍ ഡ്രൈവറെ കത്തികൊണ്ട് ആക്രമിക്കുകയും ഒന്നിലധികം തവണ കുത്തുകയുമായിരുന്നു.

ഡ്രൈവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ മുറക്കാബാത് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്റെ ഇലക്ട്രിസിറ്റി മുറിയില്‍ ഒളിച്ചിരിന്ന കുറ്റവാളിയെ കണ്ടെത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്ന് ക്രിമിനല്‍ അന്വേഷണ കാര്യങ്ങളുടെ ദുബയ് പോലീസിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഇരയെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്.

dubai-police-arrest-passenger-for-stabbing-taxi-driver-over-fare-dispute


 

Most Popular