Sunday, June 20, 2021
Home Gulf UAE ജീവിക്കാന്‍ വഴിതേടി ഭിക്ഷാടനം തൊഴിലാക്കിയ ഇന്ത്യക്കാരിക്ക് ദുബൈ പോലിസിന്റെ കാരുണ്യ ഹസ്തം

ജീവിക്കാന്‍ വഴിതേടി ഭിക്ഷാടനം തൊഴിലാക്കിയ ഇന്ത്യക്കാരിക്ക് ദുബൈ പോലിസിന്റെ കാരുണ്യ ഹസ്തം

ദുബൈ: ജീവിത സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഭിക്ഷാടനം തൊഴിലാക്കിയ ഭിന്നശേഷിക്കാരിക്ക് ദുബൈ പോലിസിന്റെ കരുണ. ഭര്‍ത്താവിന്റെ സമ്മര്‍ദത്തിനു വിധേയമായാണ് ഇന്ത്യക്കാരിയായ യുവതി മസ്ഊദ മാത്തൂ യുഎഇയില്‍ എത്തിയത്. കടുത്ത പ്രയാസങ്ങളിലൂടെയാണ് മസ്ഊദ മാത്തൂന്‍ ജീവിതം തള്ളിനീക്കിയിരുന്നത്.

ഭിന്നശേഷിക്കാരിയായ തന്നെ ഭര്‍ത്താവാണ് ദുബയിലേക്ക് വിമാനം കയറ്റിയതെന്ന് മസ്ഊദ പറഞ്ഞു. യാചനയിലൂടെ വരുമാനം കണ്ടെത്താനായിരുന്നു ഇത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന നായിഫിലൂടെ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് പോലിസ് പിടിയിലായത്. നിരോധിത തൊഴിലെടുത്തതിനു നിയമപ്രകാരം ഒരു മാസം തടവും നാടുകടത്തലുമാണു ശിക്ഷ.

തടവില്‍ കഴിയാനെത്തിയ മസ്ഊദയുടെ കദന കഥ കേട്ട വനിതാ ജയില്‍ ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജമീല ഖലീഫ അല്‍സആബിയുടെ മനസ്സലിഞ്ഞു. നിവൃത്തിയില്ലാതെ നിരോധിത തൊഴിലെടുത്ത നിസ്സഹായതയ്ക്കു മുമ്പില്‍ നിയമവും നിയമപാലകരും ശിരസ്സ് കുനിച്ചു. മസ്ഊദയുടെ എല്ലാ സാമ്പത്തിക ബാധ്യതയും ലഫ്റ്റനന്റ് കേണല്‍ ജമീല ഏറ്റെടുത്തു. സ്വദേശത്തേക്കുള്ള മടക്ക ടിക്കറ്റും നല്‍കി അവര്‍ മസ്ഊദയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Most Popular