Saturday, April 17, 2021
Home Sub Title വീട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് പിതാവിന്റെ ഭീഷണി; കുടുംബത്തെ രക്ഷിച്ച് ദുബൈ പോലിസ്

വീട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് പിതാവിന്റെ ഭീഷണി; കുടുംബത്തെ രക്ഷിച്ച് ദുബൈ പോലിസ്

ദുബൈ: പാചക വാതക സിലിണ്ടര്‍ ഉപയോഗിച്ച് വീട് തകര്‍ത്ത് ആത്ഹത്യ ചെയ്യാനുള്ള പിതാവിന്റെ ശ്രമത്തില്‍ നിന്ന് മൂന്ന് കുട്ടികളെയും വേലക്കാരിയെയും രക്ഷിച്ച് ദുബൈ പോലിസ്. ഭാര്യയാണ് വിവരം പോലിസിനെ അറിയിച്ചത്. സംഭവ സമയത്ത് യുവതി ജോലി സ്ഥലത്തായിരുന്നു. ഭര്‍ത്താവ് പാചക വാതക സിലിണ്ടര്‍ വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടെന്നും സ്‌ഫോടനം നടത്തി വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വേലക്കാരി യുവതിയെ വിളിച്ചറിയിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും അടുത്ത വീട്ടിലേക്ക് മാറ്റാന്‍ യുവതി വേലക്കാരിക്ക് നിര്‍ദേശം നല്‍കി.

ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ബിന്‍ സുലൈമാന്റെ നേതൃത്വത്തില്‍ അല്‍ റാഷിദിയ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം സംഭവ സ്ഥലത്ത് കുതിച്ചെത്തി. ഗ്യാസ് സിലിണ്ടര്‍ തുറന്ന ഒരു ലൈറ്ററുമായി നില്‍ക്കുന്ന പിതാവിനെയാണ് പോലിസ് വന്നപ്പോള്‍ കണ്ടത്. രണ്ട് മണിക്കൂര്‍ നേരത്തേ ശ്രമത്തിനൊടുവില്‍ പോലിസ് അയാളെ ശാന്തനാക്കി. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ അടച്ചു ഭദ്രമാക്കുകയായിരുന്നു. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുള്ളതായും ചികില്‍സയിലാണെന്നും യുവതി അറിയിച്ചു.
ALSO WATCH

Most Popular