Saturday, September 18, 2021
Home Gulf UAE ദുബയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് നടത്തും

ദുബയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് നടത്തും

ദുബൈ: വന്ദേഭാരത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇന്നു മുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത്. ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദുബൈ അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്.


 

Most Popular