Thursday, July 29, 2021
Home Gulf UAE കോവിഡ് മാനദണ്ഡം പാലിക്കാതെ ഉദ്ഘാടനം; ചടങ്ങ് പൂര്‍ത്തിയാവും മുമ്പ് കട പൂട്ടിച്ച് ദുബൈ

കോവിഡ് മാനദണ്ഡം പാലിക്കാതെ ഉദ്ഘാടനം; ചടങ്ങ് പൂര്‍ത്തിയാവും മുമ്പ് കട പൂട്ടിച്ച് ദുബൈ

ദുബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കട ഉദ്ഘാടനത്തിന് ആള് കൂടിയതോടെ ശക്തമായ നടപടി. വിപുലമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ അമിതമായി ആളുകൂടിയതോടെയാണ് ദബൈ ഇക്കണോമി അധികൃതര്‍ സ്ഥാപനം തന്നെ പൂട്ടിച്ചത്. ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാവും മുമ്പ് തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒരു സ്ഥാപനം അടച്ചുപൂട്ടുകയും 10 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ദുബൈ ഇക്കണോമി അധികൃതര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പരിശോധനയില്‍ 581 സ്ഥാപനങ്ങള്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.

Most Popular