Friday, May 7, 2021
Home Gulf UAE 12ാം ക്ലാസിലെ വിജയം ആഘോഷിക്കാന്‍ അവനില്ല; സ്‌കൂളിനും കുടുംബത്തിനും നൊമ്പരമായി അഹ്മദ് സിയാദ്

12ാം ക്ലാസിലെ വിജയം ആഘോഷിക്കാന്‍ അവനില്ല; സ്‌കൂളിനും കുടുംബത്തിനും നൊമ്പരമായി അഹ്മദ് സിയാദ്

ദുബൈ: മാര്‍ച്ച് മാസത്തില്‍ നടന്ന സിബിഎസ്ഇ 12ാം തരം പരീക്ഷ എഴുതിയ ഉടനെ കുഴഞ്ഞുവീണു മരിച്ച ദുബൈയിലെ മലയാളി വിദ്യാര്‍ഥി അഹ്മദ് സിയാദിന് 91.4 ശതമാനം മാര്‍ക്ക്. മീഡിയ സ്റ്റിഡീസ് പേപ്പറില്‍ 100 മാര്‍ക്കാണ് സിയാദിന് ലഭിച്ചത്.

ദുബൈ അല്‍ഖൂസിലെ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ അഹ്മദ് സിയാദ് മാര്‍ച്ച് 19ന് ആണ് ഹൈപര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി(എച്ച്‌സിഎം) എന്ന ഹൃദ്രോഗം കാരണം മരിച്ചത്. സ്വന്തം ബിസിനസ് തുടങ്ങണമെന്നത് ഉള്‍പ്പെടെ വലിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയായിരുന്നു സിയാദെന്ന് രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും പറയുന്നു.

ആറ് മാസം മുമ്പ് കളിക്കിടെ കുഴഞ്ഞുവീണതായിരുന്നു സിയാദിന്റെ അസുഖത്തിന്റെ തുടക്കമെന്ന് പിതാവ് ഷാനവാസ് മനങ്ങത്ത് പറഞ്ഞു. തുടര്‍ന്ന് സിയാദിന്റെ ഹൃദയമിടിപ്പ് താളംതെറ്റിയ അവസ്ഥയിലായി. കളിക്കുന്നത് ഉള്‍പ്പെടെ കഠിനമായ ഒരു കാര്യവും അവനെക്കൊണ്ട് ചെയ്യാന്‍ പറ്റാതായി. മാര്‍ച്ച് 19ന് സുഹൃത്തുക്കളുമായി കളിക്കാനൊരുങ്ങവേയാണ് സിയാദ് കുഴഞ്ഞുവീണു മരിച്ചത്. താനും കുടുംബവും ഇപ്പോഴും ആ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് ദുബയില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തുന്ന ഷാനവാസ് പറഞ്ഞു.

ബിബിഎ ചെയ്ത ശേഷം സ്വന്തമായി ബിസിനസ് തുടങ്ങണമെന്നായിരുന്നു സിയാദിന്റെ ആഗ്രഹം. അവന് ജീവിതത്തില്‍ വലിയ മോഹങ്ങളുണ്ടായിരുന്നു. സിയാദിന്റെ പരീക്ഷാഫലം ഞാന്‍ നോക്കിയിട്ടില്ല. പക്ഷേ എനിക്കറിയാമായിരുന്നു അവന്‍ നല്ല മാര്‍ക്ക് വാങ്ങുമെന്ന്-കരച്ചിലടക്കാനാവാതെ ഷാനവാസ് പറഞ്ഞു.

Dubai student who died after attempting CBSE Grade 12 exam scores top marks

Most Popular