
ഓടിക്കയറാന്‍ ദുബൈ; ദുബൈ റണ്‍ ഇന്ന്
ദുബൈ: കോവിഡിന് അതിജീവനത്തിന്റെ പാതയില്‍ ദുബൈ നഗരത്തില്‍ ദുബൈ റണ്‍ നടക്കും. ആരോഗ്യമുള്ള സമൂഹത്തിന് കൃത്യതയാര്‍ന്ന വ്യായാമമുറകളിലൂടെ ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ഗ്രൂപ്പുകളായി കായികതാരങ്ങള്‍ ഓടും. പതിവ് ദുബൈ റണ്‍ പോലെ, ഒരുമിച്ചുള്ള കൂട്ടയോട്ടം ഇത്തവണയുണ്ടാവില്ലെങ്കിലും ആവേശത്തിന് കുറവില്ലാതെയാണ് താരങ്ങളും കായികപ്രേമികളും ഇത്തവണയും ദുബൈ റണ്ണിനായി കാത്തിരിക്കുന്നത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്.ദ ുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിക്കുന്നത് ദുബൈ റണിലൂടെയാണ്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് സ്വദേശികളും വിദേശികളും താമസക്കാരും സന്ദര്‍ശകരും അണിനിരക്കുന്ന ദുബൈ റണ്‍ നടക്കുന്നത്. കുട്ടികള്‍, പ്രായമായവര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും അണിനിരക്കാം. താമസക്കാര്ക്കുപുറമെ സന്ദര്‍ശകര്‍ക്കും ഭാഗമാകാം. പങ്കെടുക്കുന്നവര്‍ക്ക് ജബല്‍അലി മുതല്‍ ജുമൈറ വരെയും ഡൗണ്ടൗണ് മുതല്‍ ദുബൈ ക്രീക്ക് വരെയും ഇഷ്ടമുള്ള ട്രാക്ക് തിരഞ്ഞെടുത്ത് ഓടുകയോ നടക്കുകയോ ജോഗിങ്ങിലേര്പ്പെടുകയോ ചെയ്യാം.
വളരെ തിരക്ക് പിടിച്ച ശൈഖ് സായിദ് റോഡിലെ ഗതാഗതം പൂര്‍ണമായും വിലക്കിയായിരുന്നു കഴിഞ്ഞ തവണ ഫിറ്റ്നസ് ചലഞ്ച് സമാപനത്തോടനുബന്ധിച്ച് ദുബൈ റണ്‍ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 70,000ത്തില്പരം അത്ലറ്റുകളും കായികപ്രേമികളും മുഴുവന്‍ സമയം പങ്കെടുത്ത് റണ്‍ വലിയൊരു ചരിത്രമാണ് യു.എ.ഇയുടെ കായികഭൂപടത്തില്‍ എഴുതിച്ചേര്‍ത്തത്.