Sunday, May 16, 2021
Home Gulf UAE പുതുവല്‍സര രാവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഗീത മേളയ്‌ക്കൊരുങ്ങി ദുബൈ

പുതുവല്‍സര രാവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഗീത മേളയ്‌ക്കൊരുങ്ങി ദുബൈ

ദുബൈ: പുതുവല്‍സര രാവില്‍ ദുബൈ നഗരവാസികളെ സംഗീത ലഹരിയിലാഴ്ത്താന്‍ അമേരിക്കയിലെ പ്രമുഖ റോക്ക് ബാന്‍ഡായ റോക്ക് ആന്റ് റോള്‍ ഹാള്‍ ഓഫ് ഫെയിം എത്തുന്നു. ദുബൈ ഇതുവരെ കണ്ടതില്‍ ഏറ്റവും വലുതും ശബ്ദായമാനമായതുമായ സംഗീത മേളയായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

കിസ് 2020 ഗുഡ്‌ബൈ എന്ന പേരിലുള്ള വമ്പന്‍ സംഗീതമേള പൈറോടെക്‌നിക്‌സിന്റെ അകമ്പടിയോടെയായിരിക്കും അവതരിപ്പിക്കുക. അറ്റാലാന്റിസ് ദി പാമിലെ നീന്തല്‍ക്കുളത്തിന് സമീപം മേളയ്ക്കു വേണ്ടി കൂറ്റാന്‍ സ്റ്റേജ് ഒരുങ്ങുകയാണ്. അതിന്റെ ഫോട്ടോ സംഘാടകര്‍ ട്വീറ്റ് ചെയ്തു.

50 കാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച്ചയില്‍ മേള ഷൂട്ട് ചെയ്യും. പുതുവല്‍സരത്തലേന്ന് രാത്രി 9 മുതല്‍ മേളയുടെ ലൈവ് സംപ്രേക്ഷണം നടക്കും. 39.99 ഡോളര്‍ മുതല്‍ 249.99 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

Most Popular