ദുബൈ: ദുബൈയിലേക്ക് പറക്കുന്നതിന് തങ്ങളുടെ വിമാനത്തില്‍ ബോര്‍ഡ് ചെയ്യും മുമ്പ് ഇന്ത്യ ഉള്‍പ്പെടെയുള്ള 10 രാജ്യക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്സ് വിമാന കമ്പനി അറിയിച്ചു. 96 മണിക്കൂറിനുള്ളില്‍ ഇഷ്യു ചെയ്തതായിരിക്കണം സര്‍ട്ടിഫിക്കറ്റ് എന്നും ബുധനാഴ്്ച്ച പുറത്തിറക്കിയ നിബന്ധനകളില്‍ പറയുന്നു.
ദുബയിലേക്ക് ചൊവ്വാഴ്ച്ച മുതല്‍ ടൂറിസ്റ്റുകളെ സ്വീകരിച്ചുതുടങ്ങിയിരുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാരന്റീന് ഇല്ലാതെ തന്നെ നഗരത്തില്‍ കറങ്ങാനുള്ള അനുമതി ഉണ്ട്. ടൂറിസ്റ്റുകള്‍ക്ക് ദുബയില്‍ എത്തിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്താനുള്ള ഒപ്ഷനും സ്വീകരിക്കാവുന്നതാണ്. എന്നാല്‍, ചില രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അവരുടെ രാജ്യത്ത് വച്ച് തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയാണ് എമിറേറ്റ്സ് മുന്നോട്ട് വച്ചിരിക്കുന്നത്. പ്രാദേശിക സര്‍ക്കാര്‍ അംഗീകരിച്ചതോ യുഎഇ സര്‍ക്കാര്‍ അംഗീകരിച്ചതോ ആയ ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.
ഇന്ത്യക്കു പുറമേ അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഈജിപ്ത്, ഇറാന്, പാകിസ്താന്, ഫിലിപ്പീന്‍സ്, റഷ്യന്‍ ഫെഡറേഷന്, താന്‍സാനിയ, ചില യുഎസ്എ നഗരങ്ങള്‍ എന്നിവയാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയവയുടെ പട്ടികയില്‍ ഉള്ളത്.