Tuesday, June 22, 2021
Home Newsfeed ദുബയില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല

ദുബയില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല

ദുബൈ: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ദുബയിലെ വിവാഹ വിരുന്നുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശന മേളകള്‍ തുടങ്ങിയ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍.

യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുപരിപാടികളില്‍ പങ്കെടുക്കാനാവില്ല. വാക്‌സിന്‍ 2 ഡോസും സ്വീകരിച്ചു രണ്ടാഴ്ച പൂര്‍ത്തിയാക്കിയാല്‍ മാത്രം പങ്കെടുക്കാം. ഇവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണു നിര്‍ദേശം. അല്‍ ഹൊസന്‍ ആപ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി ആപ് എന്നിവയിലെ റിപ്പോര്‍ട്ട് കാണിച്ചാലും പ്രവേശനം ലഭിക്കും.
ALSO WATCH

 

Most Popular