Tuesday, May 18, 2021
Home Newsfeed യുഎഇയില്‍ സ്വകാര്യമേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ സ്വകാര്യമേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദുബൈ: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിറാറ്റൈസേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി. നേരത്തേ സര്‍ക്കാര്‍ മേഖലയിലും സമാനമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

റമദാന്‍ 29 മാത്രമാണെങ്കില്‍ മെയ് 11 ചൊവ്വഴാച്ച് മുതല്‍ മെയ് 14 വെള്ളിവരെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 30 ഉണ്ടെങ്കില്‍ മെയ് 11 മുതല്‍ 15 വരെ 5 ദിവസം അവധി ലഭിക്കും. ഇക്കുറി ജ്യോതിശ്ശാസ്ത്ര കണക്ക് പ്രകാരം റമദാന്‍ 30 ദിവസം ലഭിക്കും.
ALSO WATCH

Most Popular