Tuesday, August 3, 2021
Home Gulf UAE ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനം; നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനം; നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും

ദുബൈ: ഈദ് അവധിക്കാലത്ത് യുഎഇയിലുള്ള കുടുംബത്തോടൊത്ത് ചേരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വെള്ളിയാഴ്ച്ച മുതല്‍ ആഗസ്ത് 15 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു.

വന്ദേഭാരത് ദൗത്യവുമായി യുഎഇയിലേക്കു പോകുന്ന വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ ബുക്കിങ് വ്യാഴാഴ്ച്ച ആരംഭിച്ചു. ജൂലൈ 31 മുതല്‍ ആഗസ്ത് 15 വരെ ബുക്കിങ് സ്വീകരിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളതായി എയര്‍ ഇന്ത്യ എക്‌സപ്രസ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മേധാവി പി ജി പ്രഗീഷ് അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ബുക്കിങ് തുടങ്ങിയ കാര്യം എയര്‍ ഇന്ത്യ ട്വിറ്ററിലും അറിയിച്ചിട്ടുണ്ട്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ജിഡിആര്‍എഫ്എ/ഐസിഎ അംഗീകാരം എന്നിവയോട് കൂടി മാത്രമേ യുഎഇയിലേക്ക് യാത്ര സാധ്യമാവുകയുള്ളു.

ഇന്ത്യയും-യുഎഇയും തമ്മിലുള്ള പ്രത്യേക വിമാന സര്‍വീസ് കരാര്‍ ഞായറാഴ്ച്ച അവസാനിച്ചതിനു ശേഷം സര്‍വീസ് പ്രഖ്യാപിച്ച ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 12 മുതല്‍ 26 വരെയായിരുന്നു വിമാന സര്‍വീസ് കരാര്‍.

ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യക്കാര്‍ക്ക് ബുധനാഴ്ച്ച മുതല്‍ യുഎഇ വിസിറ്റ് വിസ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. വിമാന സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് യുഎഇയിലേക്ക് പറക്കാന്‍ സാധിക്കും.

Eid gift for stranded UAE residents in India: Flights resume July 31 to August 15

Most Popular