Sunday, July 25, 2021
Home Gulf പ്രവാസികൾക്ക് സന്തോഷവാർത്ത: എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

പ്രവാസികൾക്ക് സന്തോഷവാർത്ത: എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

ദുബൈ: ജുലൈ 7 മുതല്‍ ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. മറ്റ് വിമാന കമ്പനികളും വലിയ താമസമില്ലാതെ ബുക്കിങ്ങ് ആരംഭിക്കും. നിലവില്‍ യുഎഇയിലേക്ക് വരാന്‍ 2 ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് ദുബായ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നാട്ടിലുള്ള പ്രവാസികളായ പലര്‍ക്കും വാക്‌സിന്‍ കിട്ടിയിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട് . അടിയന്തരമായി വാക്‌സിന്‍ നല്‍കാനുള്ള നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ അഭ്യർത്ഥന. ഇന്ത്യ വാക്‌സിന്‍ വിതരണത്തില്‍ റെക്കോഡ് ഭേദിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെകിലും കേരളത്തില്‍ വാക്‌സിന്‍ വിതരണം പതിയെയാണ്. ഗള്‍ഫ് പ്രവാസത്തിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്രയും പെട്ടെന്ന് നടപടിയെടുക്കുന്നതിനായി അധികൃതർ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Most Popular