Tuesday, July 27, 2021
Home Newsfeed ഇന്ത്യയില്‍ നിന്നുള്ള വിമാനവിലക്ക് ജൂലൈ 15 വരെയെന്ന് എമിറേറ്റ്‌സ്

ഇന്ത്യയില്‍ നിന്നുള്ള വിമാനവിലക്ക് ജൂലൈ 15 വരെയെന്ന് എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 15 വരെ വിലക്കേര്‍പ്പെടുത്തിയതായി ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി കടന്നുപോയവര്‍ക്കും യുഎഇയിലേക്ക് വരാനാവില്ലെന്ന് എമിറേറ്റ്‌സ് വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. ഇന്ന് രാവിലെയാണ് എമിറേറ്റ്‌സ് ഇത് സംബന്ധിച്ച പുതിയ വിവരം പ്രസിദ്ധീകരിച്ചത്.

അതേസമയം, യുഎഇയിലേക്ക് ജൂലൈ 15ന് വിമാന സര്‍വീസ് പുനരാരംഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല. നേരത്തേ ജുലൈ 7 മുതല്‍ എമിറേറ്റ്സ് എയര്‍ലൈന്‍ ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരുന്നു. എന്നാല്‍, അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് അറിയിച്ചത് ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ തുടരുമെന്നാണ്. ജൂലൈ 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് യുഎഇ വ്യോമയാന അതോറിറ്റിയും (ജിസിഎഎ) അറിയിച്ചിരുന്നു.

Most Popular