Tuesday, June 15, 2021
Home Newsfeed വിമാന വിലക്ക്: ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് യാത്രാ തിയ്യതി നീട്ടാന്‍ അവസരം

വിമാന വിലക്ക്: ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് യാത്രാ തിയ്യതി നീട്ടാന്‍ അവസരം

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തിയ്യതി നീട്ടുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ്.

ബുക്ക് ചെയ്ത ദിവസം മുതല്‍ മൂന്നു വര്‍ഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രില്‍ ഒന്നിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബര്‍ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്കാണ് ഇങ്ങനെ സൗകര്യം ലഭിക്കുന്നത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ യാത്രാ കാലാവധിയുണ്ട്.

ഇക്കാലാവധിക്കുള്ളില്‍ യാത്രാ തീയതികള്‍ മാറ്റിയെടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരമുണ്ട്. അടുത്ത വിമാനത്തിന് ബുക്ക് ചെയ്യുകയുമാകാം. 2020 സപ്തംബര്‍ 30നോ അതിനു മുന്‍പോ എടുത്ത, 2020 ഡിസംബര്‍ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നല്‍കുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

Most Popular