Sunday, September 26, 2021
Home Gulf UAE കൂടുതല്‍ രാജ്യങ്ങള്‍ എയര്‍പോര്‍ട്ട് തുറക്കുന്നു; ജൂണില്‍ 50 നഗരങ്ങളിലേക്കു കൂടി പറക്കാനൊരുങ്ങി എമിറേറ്റ്‌സ്

കൂടുതല്‍ രാജ്യങ്ങള്‍ എയര്‍പോര്‍ട്ട് തുറക്കുന്നു; ജൂണില്‍ 50 നഗരങ്ങളിലേക്കു കൂടി പറക്കാനൊരുങ്ങി എമിറേറ്റ്‌സ്

ദുബയ്: കൂടുതല്‍ രാജ്യങ്ങള്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിത്തുടങ്ങിയതോടെ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ ജൂണ്‍ മാസം 50 നഗരങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. ഇന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വെയ്‌സ്, ഫൈളൈ ദുബയ് എന്നിവ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.

മെയ് 21ന് ലോകത്തിലെ ഒമ്പത് നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വീസ് ആരംഭിച്ചിരുന്നു. യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, യുഎസ്, കാനഡ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യുകെ-ആസ്‌ത്രേലിയ കണക്ഷന്‍ വിമാന സര്‍വീസും എമിറേറ്റ്‌സ് നല്‍കുന്നുണ്ട്.

ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, തുണീഷ്യ, മൊറോക്കോ, അല്‍ജീരിയ, ലബ്‌നാന്‍, ജോര്‍ദാന്‍, സുദാന്‍ എന്നീ 12 രാജ്യങ്ങളിലേക്ക് ജൂലൈ 1 മുതലുള്ള യാത്രയ്ക്ക് ഇപ്പോള്‍ എമിറേറ്റ്‌സില്‍ ബുക്ക് ചെയ്യാം.

ഭൂരിഭാഗം രാജ്യങ്ങളും ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിമാനത്താവളങ്ങള്‍ തുറക്കുമെന്ന് എമിറേറ്റ്‌സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആദില്‍ അല്‍ റിദ പറഞ്ഞു. ബാക്കിയുള്ളവ ആഗസ്തിലും തുറക്കും.

Emirates to add 50 destinations to network in June


 

Most Popular