ദുബൈ: എമിറേറ്റ്സ് വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ ചികില്‍സാ ചെലവും ക്വാറന്റീന് ചെലവും വിമാന കമ്പനി വഹിക്കും. 1,50,000 യൂറോ(638,363 ദിര്‍ഹം) വരെ ചികില്‍സാ ചെലവും ദിവസം 100 യൂറോ(24.5 ദിര്‍ഹം) വീതം 14 ദിവത്തേക്കുള്ള ക്വാറന്റീന് ചെലവുമാണ് യുഎഇ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ് വഹിക്കുക.
ഈ മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി യാത്രക്കാര്‍ പ്രത്യേക തുക മുടക്കേണ്ടതില്ല. ഏത് ക്ലാസിലും ഏത് വിമാനത്താവളത്തിലേക്കുമുള്ള യാത്രയ്ക്കും ഓഫര്‍ ബാധകമാണ്. എമിറേറ്റ്സ് വിമാനത്തില്‍ 2020 ഒക്ടോബര്‍ 31വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക.
യാത്രയ്ക്കിടെ കോവിഡ് ബാധിച്ചവര്‍ക്ക് എമിറേറ്റ്സിന്റെ ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.emirates.com/COVID19assistance എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത്തരമൊരു ഓഫര്‍ കൊടുക്കുന്ന ആദ്യ വിമാന കമ്പനിയാണ് തങ്ങളെന്ന് എമിറേറ്റ്സ് അവകാശപ്പെട്ടു.
Emirates to offer free Covid-19 medical cost cover of nearly Dh640,000 for passengers