Saturday, June 19, 2021
Home Gulf UAE ജൂലൈ 1 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് ഇത്തിഹാദ്

ജൂലൈ 1 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് ഇത്തിഹാദ്

ദുബൈ: ജൂലൈ ഒന്നു മുതല്‍ കൊച്ചി അടക്കം ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേയ്ക്ക് പറക്കുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ്. ബഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് മറ്റു കേന്ദ്രങ്ങള്‍.

ഇന്ത്യ കൂടാതെ, പാകിസ്താന്‍, മധ്യപൂര്‍വദേശം, യൂറോപ്പ് എന്നിങ്ങനെ 42 വിമാനത്താവളങ്ങിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍വീസ് സാധ്യമാവുകയുള്ളൂ എന്നും കമ്പനി വ്യക്തമാക്കി.

ജൂലൈ മുതല്‍ ഇന്ത്യ രാജ്യാന്തര വിമാനങ്ങളെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും മാത്രമേ കേരളത്തിലേയ്ക്കടക്കം ഇന്ത്യയിലേയ്ക്ക് പറക്കുന്നുള്ളൂ.

Most Popular