Sunday, July 25, 2021
Home News Kerala മകളുടെ വിവാഹത്തിന് എത്തിയ പ്രവാസി ക്വാറന്റീനില്‍ കുഴഞ്ഞുവീണു മരിച്ചു

മകളുടെ വിവാഹത്തിന് എത്തിയ പ്രവാസി ക്വാറന്റീനില്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: മകളുടെ വിവാഹത്തിനായി ദുബയില്‍ നിന്നു നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരൂര്‍ നഗരസഭയുടെ ഏഴൂര്‍ റോഡിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന, തെക്കന്‍ അന്നാര താണിക്കാട് സെയ്തലവി ഹാജിയുടെ മകന്‍ അന്‍വര്‍ (42) ആണ് മരിച്ചത്.

ഈ മാസം 18ന് ആണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അതില്‍ പങ്കെടു്ക്കാനായി കഴിഞ്ഞ 30ന് ആണ് അന്‍വര്‍ ദുബയില്‍ നിന്ന് നാട്ടിലെത്തിയത്. നഗരസഭയുടെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണവുമായി എത്തിയ വൊളന്റിയര്‍മാരാണ് ഇദ്ദേഹം ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഭാര്യ പര്‍വീണ്‍ ബാനു, മക്കള്‍: ഫഹ്മിദ, അനീന.

Most Popular