Saturday, May 15, 2021
Home News Kerala രണ്ടര വര്‍ഷത്തിനു ശേഷം ഷാര്‍ജയില്‍ നിന്നെത്തിയ പ്രവാസി മക്കളെ ഒന്ന് സ്പര്‍ശിക്കാന്‍ പോലുമാവാതെ 20ാം ദിവസം...

രണ്ടര വര്‍ഷത്തിനു ശേഷം ഷാര്‍ജയില്‍ നിന്നെത്തിയ പ്രവാസി മക്കളെ ഒന്ന് സ്പര്‍ശിക്കാന്‍ പോലുമാവാതെ 20ാം ദിവസം ക്വാറന്റീനില്‍ മരിച്ചു

താനൂര്‍: രണ്ടര വര്‍ഷത്തിനു ശേഷം ഷാര്‍ജയില്‍ നിന്നെത്തിയ പ്രവാസി മക്കളെ ഒന്നു കെട്ടിപ്പുണരാന്‍ പോലുമാവാതെ വിടവാങ്ങി. 20 ദിവസമായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന താനൂര്‍ അരിപ്പുറത്ത് സുരേന്ദ്രനാണ് മരിച്ചത്.

സമീപത്തെ തറവാട്ടിലുള്ള കുട്ടികളെയും വീട്ടുകാരെയും ജനലഴികളിലൂടെ മാത്രമാണ് ഇത്രയും നാള്‍ കണ്ടത്. കഴിഞ്ഞ ദിവസം ചായയുമായി ഭാര്യ രജനി എത്തിയപ്പോഴാണ് നിലത്തു വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്രവ പരിശോധനയില്‍ കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു.

തലയ്ക്കു നേരിയ പരുക്കുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മക്കളെയും മറ്റും വീട്ടിലേക്കു കൂട്ടുന്ന കാര്യം ചോദിച്ചപ്പോള്‍ ‘കുറച്ചു നാള്‍ കൂടി കാത്തിരിക്കാം, അധികൃതര്‍ പറയട്ടേ’ എന്നായിരുന്ന രണ്ടുദിവസം മുമ്പ് സുരേന്ദ്രന്‍ പറഞ്ഞത്. നെഞ്ചുനീറുമ്പോഴും ഉറ്റവരോടുള്ള കരുതലായിരുന്നു സുരേന്ദ്രന്. 3 പെണ്‍മക്കളാണ് സുരേന്ദ്രന്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Most Popular