Friday, June 25, 2021
Home News Kerala കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ദുബൈയില്‍ നിന്നെത്തി പൂവന്തുരുത്തില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്. ജൂണ് 26നാണ് അദ്ദേഹം ദുബൈയില്‍ നിന്നെത്തിയത്. വീട്ടിലാണ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്.

മധുവിന് ആസ്തമയും അപസ്മാരവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മധുവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധിക്കും. സ്രവ പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

Most Popular