Sunday, September 26, 2021
Home News National ഇന്ത്യക്കാരെ കൊണ്ടുവരാന്‍ യുഎഇയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

ഇന്ത്യക്കാരെ കൊണ്ടുവരാന്‍ യുഎഇയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ അവിടേക്കു തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് പോകുന്നത്. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രവാസികളെ കൊണ്ടുവരുന്നതിനു പുറമെയാണ് കപ്പലുകളും അയക്കുന്നതെന്നു നേവി അധികൃതര്‍ അറിയിച്ചു.

ഇന്ത്യ സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പല്‍ പോകുന്നുണ്ട്. ഈ കപ്പലുകള്‍ തിരിച്ചുവരുമ്പോള്‍ ഇന്ത്യക്കാരെയും കൊണ്ടുവരും. മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐഎഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ വീണ്ടും പോകും.

മാലദ്വീപില്‍ നിന്ന് ആദ്യസംഘവുമായി ജലാശ്വ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തും. 19 ഗര്‍ഭിണികളും 14 കുട്ടികളും കപ്പലിലുണ്ട്. നാനൂറോളം പേര്‍ മലയാളികളാണ്. യാത്രാനിരക്ക് 3024 രൂപ. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരില്‍ 4,500 ഓളം ആളുകള്‍ മടങ്ങിവരുന്നതിനായി ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Most Popular