അബുദബി: രാജ്യത്തുടനീളം 218 ഡ്രൈവ് ത്രു വാക്സിനേഷന് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ കേന്ദ്രങ്ങളിലും സൗജന്യമായി വാക്സിന് ലഭ്യമാക്കും. ജബ് എടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായി ഉടന്‍ തന്നെ ഡ്രൈവ് ത്രൂ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അബുദബി ആരോഗ്യവകുപ്പ് അറിയിച്ചു.
അബുദബിക്ക് പുറത്തും ഡ്രൈവ് ത്രു സെന്ട്രറുകള് ഉള്‍പ്പെടെ കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറക്കുന്നതാണ്. മാര്‍ച്ച് അവസാനത്തോടെ കോവിഡ് വാക്സിനേഷന്‍ഡ യോഗ്യരായ ജനസംഖ്യയുടെ പകുതിയെങ്കിലും നല്‍കാനുള്ള യുഎഇയുടെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നീക്കം.
അബുദാബി ഹെല്‍ത്ത് കെയര്‍ സര്‍വീസിന്റെ (സെഹ) കീഴിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. എല്ലാ പൗരന്മാര്ക്കും 16 വയസ്സിന് മുകളിലുള്ള താമസക്കാര്‍ക്കും വാക്സിന് സ്വീകരിക്കാം.