Wednesday, September 22, 2021
Home Newsfeed ദുബൈ അല്‍ഖൂസില്‍ വന്‍തീപ്പിടിത്തം; മലയാളിയുടേത് ഉള്‍പ്പെടെ എട്ട് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

ദുബൈ അല്‍ഖൂസില്‍ വന്‍തീപ്പിടിത്തം; മലയാളിയുടേത് ഉള്‍പ്പെടെ എട്ട് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

ദുബൈ: അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മലയാളിയുടേതടക്കം എട്ട് വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഡുല്‍കോ കമ്പനിയുടെ വെയര്‍ഹൗസിന് പിറകുവശത്തെ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. പിന്നീട് അടുത്തടുത്ത് കിടക്കുന്ന മറ്റ് വെയര്‍ ഹൗസുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.


മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയര്‍ എന്ന വെയര്‍ഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയര്‍ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയര്‍ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്ലറുകള്‍ ചാമ്പലായി. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. നിരവധി മലയാളികള്‍ ഇവിടത്തെ വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്നുണ്ട്.

Most Popular