Sunday, April 18, 2021
Home Gulf UAE റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വന്‍ അഗ്നിബാധ

റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വന്‍ അഗ്നിബാധ

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വലിയ തീപ്പിടിത്തം. 44 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 9ന് ശേഷം അല്‍ മരീദ് ഏരിയയിലെ തുറമുഖത്തിനും ജലവൈദ്യുതി നിലയത്തിനുമടുത്താണ് സംഭവമെന്ന് റാക് സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രി. ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പറഞ്ഞു.

തൊഴിലാളികളെ പുറത്തിറക്കിയ ശേഷം തീ മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ നിയന്ത്രിച്ചു. സ്വകാര്യ കമ്പനിയുടെ താല്‍ക്കാലിക കാരവനുകളാണ് കത്തിനശിച്ചത്. തൊഴിലാളികളുടെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളടക്കം മിക്കതും ചാമ്പലായി. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

Most Popular