Sunday, April 18, 2021
Home Gulf UAE ഷാര്‍ജ നഗരത്തില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

ഷാര്‍ജ നഗരത്തില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

ദുബയ്: ഷാര്‍ജ അല്‍നഹ്ദ മേഖലയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നി ബാധ. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്‌കോ ബില്‍ഡിങില്‍ തീപടര്‍ന്നത്. ഫ്‌ളാറ്റുകളിലടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്.

കൊറോണ ലോക്ക്ഡൗണ്‍ ഉളളതിനാല്‍ കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയുള്ള താമസക്കാരെയും ഒഴിപ്പിക്കുകയാണ്. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Fire in Sharjah multi story building

Most Popular