Friday, April 23, 2021
Home Gulf UAE ഷാര്‍ജയിലെ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

ഷാര്‍ജയിലെ താമസ കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

ഷാര്‍ജ: ഷാര്‍ജയിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു. അല്‍ മജാസ് ഏരിയയിലെ ഒരു കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.

ആംബുലന്‍സും സിവില്‍ ഡിഫന്‍സും ഷാര്‍ജ പൊലീസും ഉടന്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്യ

പരിക്കേറ്റവരെ സംഭവസ്ഥലത്ത് ചികിത്സിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി അല്‍ ഖാസ്മി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് തീപിടിത്തമുണ്ടായത്.

Most Popular