Sunday, April 18, 2021
Home Gulf UAE ദുബൈ ജബല്‍ അലിയിലെ മൂന്ന് വെയര്‍ഹൗസുകളില്‍ തീപ്പിടിത്തം

ദുബൈ ജബല്‍ അലിയിലെ മൂന്ന് വെയര്‍ഹൗസുകളില്‍ തീപ്പിടിത്തം

ദുബൈ: ദുബയിലെ ജബല്‍ അലിയില്‍ മൂന്ന് വെയര്‍ ഹൗസുകള്‍ക്കു തീപ്പിടിച്ചു. പെര്‍ഫ്യുമും പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.7 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

jabal ali warehouse fire1

ആളപായമുണ്ടായിട്ടില്ലെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. ജബല്‍, ദുബൈ പാര്‍ക്കസ്, ദുബൈ സൗത്ത് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന വിഭാഗം സ്ഥലത്തി. രാവിലെ 11.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Fire in three warehouses at Jebel Ali in Dubai


 

Most Popular