Monday, July 26, 2021
Home Gulf UAE ദുബയില്‍ വെയര്‍ഹൗസിന് തീപ്പിടിച്ചു; ചുമര്‍ ഇടിഞ്ഞുവീണ് അഗ്നിശമന ഉദ്യോഗസ്ഥന്‍ മരിച്ചു

ദുബയില്‍ വെയര്‍ഹൗസിന് തീപ്പിടിച്ചു; ചുമര്‍ ഇടിഞ്ഞുവീണ് അഗ്നിശമന ഉദ്യോഗസ്ഥന്‍ മരിച്ചു

ദുബൈ: ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ രണ്ട് വെയര്‍ഹൗസുകള്‍ക്ക് തീപ്പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ചുമര്‍ ഇടിഞ്ഞുവീണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ഫസ്റ്റ് സര്‍ജന്റ് ആദില്‍ നാസര്‍ സാലിഹ് ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 3.43നാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് നിലയുള്ള കെട്ടിടത്തിന്റെ ചുമര്‍ അവിചാരിതമായി ഇടിഞ്ഞു വീണതാണ് ആദില്‍ നാസര്‍ സാലിഹിന്റെ മരണത്തിനിടയാക്കിയതെന്ന് ബ്രിഗേഡിയര്‍ അലി ഹസന്‍ അല്‍ മുതവ പറഞ്ഞു. സംഭവത്തില്‍ മറ്റൊരു ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് 5.30ഓടെയാണ് തീയണച്ചത്.

ആദില്‍ നാസര്‍ സാലിഹിന്റെ നിര്യാണത്തില്‍ ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു. 25 വര്‍ഷമായി സിവില്‍ ഡിഫന്‍സ് രംഗത്തുള്ള സാലിഹ്് അഞ്ച്മക്കളുടെ പിതാവാണ്. ജോലിയില്‍ അല്ലാത്ത സമയത്ത് പോലും തീപ്പിടിത്തമുണ്ടായാല്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്താറുള്ളയാളായിരുന്നു സാലിഹെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

Most Popular