Monday, April 19, 2021
Home Gulf UAE കെഎംസിസിയുടെ ആദ്യചാര്‍ട്ടര്‍ വിമാനം പുറപ്പെട്ടു; 19 പേരെ ഒഴിവാക്കി

കെഎംസിസിയുടെ ആദ്യചാര്‍ട്ടര്‍ വിമാനം പുറപ്പെട്ടു; 19 പേരെ ഒഴിവാക്കി

ദുബയ്: സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ റാസല്‍ഖൈമയില്‍നിന്ന് ചാര്‍ട്ടര്‍ ചെയ്യാന്‍ കഴിയാതിരുന്ന കെഎംസിസിയുടെ ആദ്യ വിമാനം പുറപ്പെട്ടു. ഇന്ന് വൈകീട്ട് 5.55ഓടെയാണ് വിമാനം പുറപ്പെട്ടത്. 175 പേരായിരുന്നു ഇന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ പോകേണ്ടിയിരുന്നത്. എന്നാല്‍, വിമാനത്തില്‍ പ്രവേശിക്കും മുമ്പുള്ള റാപ്പിഡ് ടെസ്റ്റില്‍ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് 19 പേരെ ഒഴിവാക്കി. ഇവരെ റാസല്‍ഖൈമയിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കി 156 പേരും 3 കുഞ്ഞുങ്ങളുമാണ് യാത്രക്കാരുടെ കൂട്ടത്തിലുള്ളത്.

kmcc charter flight1

റാക് എയര്‍വേയ്സിന്റെ ബസ്സിലാണ് യാത്രക്കാരെ ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക്‌കൊണ്ടുപോയത്.

കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ വിമാനം ഇന്നലെ വൈകീട്ടാണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തടസ്സം പറഞ്ഞ് വിമാനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. യാത്രക്കാര്‍ ഏഴ് മണിക്കൂര്‍ കാത്തിരുന്ന് നിരാശയോടെ മടങ്ങുകയായിരുന്നു.

first kmcc charter flight started


 

Most Popular