Thursday, September 23, 2021
Home Newsfeed യാത്രാ വിലക്ക് മറികടക്കാന്‍ മലയാളി വ്യവസായിയും കുടുംബവും സ്വകാര്യ വിമാനത്തില്‍ യുഎഇയിലേക്ക് പറന്നു; ചെലവ് 40...

യാത്രാ വിലക്ക് മറികടക്കാന്‍ മലയാളി വ്യവസായിയും കുടുംബവും സ്വകാര്യ വിമാനത്തില്‍ യുഎഇയിലേക്ക് പറന്നു; ചെലവ് 40 ലക്ഷം രൂപ

ദുബൈ: ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം പറന്നു. കൊച്ചിയില്‍ നിന്നുള്ള സ്വകാര്യ വിമാനത്തില്‍ പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരും ഉള്‍പ്പെടെയുള്ള 13 പേരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തിയത്. ദുബായ് അല്‍മക്തൂം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്.

40 ലക്ഷത്തോളം രൂപയാണ് യാത്രയ്ക്ക് ചെലവ്. ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിലക്ക് ഉണ്ടെങ്കിലും ബിസിനുകാര്‍ക്ക് സ്വകാര്യ വിമാനങ്ങളില്‍ വരുന്നതിന് തടസ്സമില്ല. ഇതിന് ദുബൈ സിവില്‍ ഏവിയേഷന്റെയും ഇന്ത്യന്‍ അധികൃതരുടെയും അനുമതി അത്യാവശ്യമാണ്.

ഇന്ത്യക്ക് വിലക്ക് പ്രഖ്യാപിക്കുന്നതിന് മുമ്പ് മകളുടെ വിവാഹത്തിനായാണ് പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിയത്. ഏപ്രില്‍ മാസം മടങ്ങാനായിരുന്നു തീരുമാനം. അതിനിടയിലാണ് വിലക്ക് വന്നത്. ബിസിനസ് കാര്യങ്ങള്‍ക്ക് അടിയന്തരമായി തിരിച്ചെത്തേണ്ടതിനാലാണ് സ്വകാര്യ വിമാനത്തെ ആശ്രയിച്ചത്.

ശ്യാമളന്‍, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹിതയായ അഞ്ജു, മരുമകന്‍ ശിവ പ്രസാദ്, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവര്‍ യാത്രക്കാരായി ഉണ്ടായിരുന്നു. നാട്ടില്‍ നിന്നുള്ള കോവിഡ് ടെസ്റ്റ്, യുഎഇയില്‍ എത്തിയതിന് ശേഷം പത്ത് ദിവസത്തെ ഹോം ക്വാറന്റീന്‍ തുടങ്ങിയ നിബന്ധനകള്‍ ഇവര്‍ പാലിക്കേണ്ടതാണ്.
ALSO WATCH

 

Most Popular