അജ്മാൻ: പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 32.8 ലക്ഷം ദിർഹം കവർന്ന അഞ്ചംഗ സംഘത്തെ അജ്മാൻ പോലീസ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു.
കാറിൽ യാത്ര ചെയ്യുകയായിരുന്ന ജീവനക്കാരെ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചു പണം തട്ടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികളിൽ നാല് പേർ അറബ് വംശജരും ഒരാൾ ഏഷ്യക്കാരനുമാണ്. അതേസമയം, പണം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പണമിടപാട് സ്ഥാപനം പാലിച്ചില്ലെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.