Sunday, July 25, 2021
Home News Kerala കനത്ത മഴ; കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം മുന്ന് തവണ തിരിച്ചുവിട്ടു

കനത്ത മഴ; കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം മുന്ന് തവണ തിരിച്ചുവിട്ടു

കരിപ്പൂര്‍: ദുബയില്‍നിന്നു കോഴിക്കോട്ടേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം കനത്ത മഴമൂലം കൊച്ചിയില്‍ ഇറക്കി. രണ്ടു തവണ ശ്രമിച്ചിട്ടും ഇറങ്ങാനാവാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയത്. കോഴിക്കോട്ടുനിന്നു ദുബയിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു.

അവരെ ഇന്നു കൊണ്ടുപോകും. ദുബയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ഇന്നലെ പുലര്‍ച്ചെ 5ന് 120 യാത്രക്കാരുമായി കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു.

എന്നാല്‍, മഴമൂലം ഇറങ്ങാനാകാതെ കൊച്ചിയിലേക്കു തിരിച്ചുവിട്ടു. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒന്നിനു കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിട്ടു.

Most Popular