ദോഹ: ജനുവരി 26 മുതല്‍ ദോഹയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഫ്ളൈദുബൈ അറിയിച്ചു. ദുബൈക്കും ദോഹയ്ക്കും ഇടയില്‍ പ്രതിദിനം ഇരട്ട സര്‍വീസുകള്‍ നടത്തുന്നതാണ്. ആദ്യ വിമാനം ഈ മാസം 26ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് ഫ്ലൈറ്റ് FZ 001 എയര്‍ക്രാഫ്റ്റ് (B737-800) രാവിലെ 8:45 ന്(യുഎഇ സമയം) പുറപ്പെട്ട് ഖത്തറില്‍ രാവിലെ ഒമ്പതു മണിക്ക് (ഖത്തര്‍ സമയം) എത്തുന്നതാണ്. ദുബൈയില്‍ നിന്ന് ദോഹയിലേക്കുള്ള മറ്റൊരു വിമാനവും അതേ ദിവസം രാത്രി 7:45 ന്(യുഎഇ സമയം) ലഭ്യമാണ്. ജനുവരി 18 ന് എയര്‍ അറേബ്യ ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ ദിവസേന വിമാന സര്‍വീസ് ആരംഭിച്ചിരുന്നു.
ALSO WATCH