Sunday, September 26, 2021
Home Gulf UAE വിതുമ്പലടക്കാനാവാതെ ദുബായിലെ ഫുട്‌ബോള്‍ പ്രേമികള്‍

വിതുമ്പലടക്കാനാവാതെ ദുബായിലെ ഫുട്‌ബോള്‍ പ്രേമികള്‍

ദുബൈ: ദുബൈ തന്റെ രണ്ടാം വീടായി കണ്ടിട്ടുള്ള ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മാറഡോണ വിട പറയുമ്പോള്‍ രണ്ടാം വീടായ ദുബായിയും വിതുമ്പുകയാണ. വിജയത്തിലേക്കും ആത്മവിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും കാല്പന്തുകൊണ്ട് വിസ്മയം തീര്‍ത്ത ഫുട്ബാള്‍ ഇതിഹാസത്തിന് ദുബായിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആദരം അര്‍പ്പിച്ചു. ദുബായിയുടെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അംബാസഡറായും പ്രാദേശിക ക്ലബിന്റെ പരീശീലകനായും വേഷമിട്ട ഇതിഹാസത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ഒരു മിനുട്ട് മൗനം ആചരിച്ചാണ് ആരാധകര്‍ ആദരം അര്‍പ്പിച്ചത്.

കാല്‍പ്പന്തു പോലെതന്നെ യു.എ.ഇ യെയും നെഞ്ചോട് ചേര്‍ത്ത മറഡോണയ്ക്കു ദുബായ് ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ആദരം അര്‍പ്പിച്ചു. ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ മജ്സിയ ഭാനു, നെല്ലറ ഷംസുദീന്‍, ഇ.സി.എച്ച് ക്ലബ്ബ് മാനേജര്‍മാരായ മുസ്തഫ, അംജദ് അലി, ഷിറാസ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. മറഡോണയുടെ സാന്നിധ്യം യു.എ.ഇലെ കായിക രംഗത്ത് സൃഷ്ട്ടിച്ച ഉണര്‍വിനെ ക്ലബ്ബ് അനുസ്മരിച്ചു. ഡീഗോയുടെ വ്യത്യസ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ദുബായിലെ ഫുട്‌ബോള്‍ ആരാധകര്‍ കാല്‍പ്പന്തു മൈതാനിയില്‍ ദൈവത്തിന്റെ ഒപ്പുമായി വിരിഞ്ഞ ഇതിഹാസത്തിന് അവസാന ആദരം നല്‍കിയത്.

Most Popular