Sunday, July 25, 2021
Home Gulf UAE കോവിഡ് രോഗികളെ കൊണ്ടു പോകാന്‍ ഐസൊലേഷന്‍ ക്യാപ്‌സൂള്‍ എയര്‍ ആംബുലന്‍സ്

കോവിഡ് രോഗികളെ കൊണ്ടു പോകാന്‍ ഐസൊലേഷന്‍ ക്യാപ്‌സൂള്‍ എയര്‍ ആംബുലന്‍സ്

അബൂദബി: കോവിഡ് രോഗികളെയും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെയും എയര്‍ ആംബുലന്‍സില്‍ എത്തിക്കുന്നതിനായി ഐസോലേഷന്‍ ക്യാപ്സ്യൂള്‍ സംവിധാനമൊരുക്കി അബൂദബി പോലീസ്. എയര്‍ ആംബുലന്‍സില് ആദ്യ മെഡിക്കല്‍ ഐസൊലേഷന്‍ സംവിധാനമായ ഇത് വൈറസിന്റെയും മറ്റ് പകര്‍ച്ചവ്യാധി രോഗങ്ങളുടെയും വ്യാപനം തടയാന്‍ സഹായിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമൂഹത്തിന് സാധ്യമായ ഏറ്റവും മികച്ച സേവനം നല്‍കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ താല്‍പ്പര്യത്തിന്റെ പ്രതിഫലനമാണ് പുതിയ സംവിധാനം എന്ന് അബുദാബി പോലീസ് ഏവിയേഷന്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ പൈലറ്റ് ഉബൈദ് മുഹമ്മദ് അല്‍ ഷെമെലി അഭിപ്രായപ്പെട്ടു.

രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നത് തടയുന്ന ഒരു പൂര്‍ണ്ണ മെഡിക്കല്‍ ഐസോലേഷന്‍ സംവിധാനമാണ് ക്യാപ്സ്യൂള്‍. എല്ലാത്തരം പകര്‍ച്ചവ്യാധികള്‍ക്കും ഈ ക്യാപ്സ്യൂള്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular