Saturday, September 18, 2021
Home Gulf UAE ദുബയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു; 11 പേര്‍ക്കു പരിക്ക്

ദുബയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു; 11 പേര്‍ക്കു പരിക്ക്

ദുബൈ: ദുബയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. എമിറേറ്റ്‌സ് റോഡില്‍ ഇന്നലെ വൈകിട്ട് 7.10നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

bus-ploughs-into-a-truck-in-dubai1

പാതയുടെ മൂന്നാം ലൈനില്‍ ബ്രേക്ക്ഡൗണായ ലോറി, ഡ്രൈവര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലാളികളുമായെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലെത്തിച്ചു. മരിച്ചവരെയും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.


 

Most Popular